ഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം രാജ്യത്തെ വിമര്‍ശിക്കുകയല്ല: കെന്‍ ഹാക്കറ്റ്

ഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം രാജ്യത്തെ വിമര്‍ശിക്കുകയല്ല: കെന്‍ ഹാക്കറ്റ്

imagesഫ്രാന്‍സിസ് പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം രാജ്യത്തെ വിമര്‍ശിക്കുകയല്ലെന്ന് വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡര്‍ കെന്‍ ഹാക്കറ്റ്. ‘രാജ്യത്തിന്റെ നയങ്ങളെയോ നിയമങ്ങളെയോ വിമര്‍ശിക്കുകയല്ല അദ്ദേഹത്തിന്റെ ലക്ഷ്യം, മറിച്ച് രാജ്യത്തെ ജനങ്ങളെ വിശ്വാസത്തില്‍ ഊട്ടിയുറപ്പിക്കുകയാണ്’, കെന്‍ ഹാക്കറ്റ് പറഞ്ഞു. സെപ്റ്റംബര്‍ 22 മുതല്‍ 27 വരെയുള്ള തീയതികളിലാണ് മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിക്കുക. രാജ്യം നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും വിമര്‍ശനാത്മകമായ നിരീക്ഷണങ്ങള്‍ നടത്താന്‍ അദ്ദേഹം മുതിരില്ലെന്നും കെന്‍ ഹാക്കറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. പോപ്പിന്റെ വരവിനെ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്. രാജ്യത്തെ ബാധിച്ചിരിക്കുന്ന ദാരിദ്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ മാര്‍പാപ്പയുമായി ചര്‍ച്ച ചെയ്യും. പോപ്പ് ഫ്രാന്‍സിസ് ജനങ്ങളുടെ പാപ്പ ആണെന്നും അദ്ദേഹം ഹൃദയത്തില്‍ നിന്നും സംസാരിക്കുന്ന ആളാണെന്നും കെന്‍ ഹാക്കറ്റ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനെതിരെയും പ്ലാന്‍ഡ് പേരന്റ്ഹുഡിനെതിരെയും ഫ്രാന്‍സിസ് പാപ്പ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

You must be logged in to post a comment Login