ഫ്രാന്‍സിസ് പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണില്‍…?

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണിലാണെന്ന വാര്‍ത്തകളോട് വത്തിക്കാന്‍ പ്രതികരിച്ചു. ‘മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണില്‍ത്തന്നെ. പക്ഷേ, തീയതി തീരുമാനിച്ചിട്ടില്ല. അത് അര്‍മേനിയയിലെ സര്‍ക്കാറുമായി ആലോചിച്ച ശേഷം തീരുമാനിക്കും’, വത്തിക്കാന്‍ മാധ്യമകാര്യവക്താവ് ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനം ജൂണ്‍ 22 മുതല്‍ 26 വരെയാണെന്നായിരുന്നു മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ തീയതി തീരുമാനിക്കാന്‍ വത്തിക്കാനില്‍ നിന്നും പ്രത്യേക സംഘം അര്‍മേനിയ സന്ദര്‍ശിക്കുമെന്നും ഫാദര്‍ ഫെഡറിക്കോ ലൊമ്പാര്‍ദ്ദി പറഞ്ഞു.

You must be logged in to post a comment Login