ഫ്രാന്‍സിസ് പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി തുറന്നു

ഫ്രാന്‍സിസ് പാപ്പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി തുറന്നു

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ ഔദ്യോഗികമായി തുറന്നു. ‘ഫ്രാന്‍സിസ്‌ക’ എന്നാണ് പേര്. ‘ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ യാത്ര തുടങ്ങുകയാണ്. നിങ്ങളോടൊപ്പം, ദൈവത്തിന്റെ കരുണയും സ്‌നേഹവും പങ്കുവെയ്ക്കാന്‍’, ഫ്രാന്‍സിസ് പാപ്പ ട്വിറ്ററില്‍ കുറിച്ചു.

സാന്റ മാര്‍ത്തയില്‍ വെച്ചുനടന്ന ചടങ്ങില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന പാപ്പയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇന്‍സ്റ്റഗ്രാം സിഇഒ കെവിന്‍ സിസ്ട്രത്തിന്റെയും വത്തിക്കാനിലെ ആശയവിനിമയവകുപ്പു സെക്രട്ടറി മോണ്‍സിഞ്ഞോര്‍ ലൂസിയോ അഡ്രിയാന്‍ റൂയിസിന്റെയും സഹായത്തോടെയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തയ്യാറാക്കിയത്.

You must be logged in to post a comment Login