ഫ്രാന്‍സിസ് പാപ്പയുടെ ഊര്‍ജ്ജത്തിനു പിന്നില്‍…

ഫ്രാന്‍സിസ് പാപ്പയുടെ ഊര്‍ജ്ജത്തിനു പിന്നില്‍…

വത്തിക്കാന്‍: എപ്പോഴും കര്‍മ്മനിരതനായ, ഏറെ ഊര്‍ജ്ജസ്വലനായ വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ഊര്‍ജ്ജത്തിന്റെ പിന്നിലുള്ള രഹസ്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ..? വെസ്റ്റ്മിന്‍സ്‌റ്റെര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് അതെക്കുറിച്ചു പ്രതികരിക്കുന്നതിങ്ങനെ:

‘ഫ്രാന്‍സിസ് പാപ്പ എപ്പോഴും കാത്തുസൂക്ഷിക്കുന്ന ഊര്‍ജ്ജം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എവിടെയായിരുന്നാലും അവിടെയെല്ലാം ഹൃദയം കൊണ്ടുള്ള സാന്നിദ്ധ്യമായിരിക്കും അദ്ദേഹത്തിന്റേത്. അതിനുള്ള ഏറ്റവും വലിയ കാരണം ദൈവവുമായി അദ്ദേഹം സൂക്ഷിക്കുന്ന അഭേദ്യമായ ബന്ധമാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രായമുള്ള ഒരാള്‍ക്ക് ഇത്രയും ഊര്‍ജ്ജസ്വലനായിരിക്കാന്‍ പറ്റില്ല’.

ഫ്രാന്‍സിസ് പാപ്പ എങ്ങനെയാണ് പേപ്പല്‍ പദവിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത് എന്ന ചോദ്യത്തിന് കര്‍ദ്ദിനാള്‍ നിക്കോള്‍സ് മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ‘പേപ്പല്‍ പദവിയില്‍ പുതിയ നവീകരണങ്ങളൊന്നും വന്നിട്ടില്ല. തന്റേതായ ശൈലിയിലും പുതുമയിലും മുന്‍ഗാമികളുടെ പാത പിന്തുടരുകയാണ് ഫ്രാന്‍സിസ് പാപ്പയും ചെയ്യുന്നത്. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള അദ്ദേഹത്തിന്റെ സമീപനം ശ്രദ്ധേയമാണ്. ഈ സമീപനമാണ് അദ്ദേഹത്തെ ലോകം മുഴുവനുമുള്ളവര്‍ക്ക് പ്രിയങ്കരനാക്കുന്നതും’.

You must be logged in to post a comment Login