ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം അഭ്രപാളിയിലും

അമേരിക്ക: ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം സിനിമയാകുന്നു, കോള്‍ മി ഫ്രാന്‍സിസ്‌കോ എന്ന പേരില്‍. ആദ്യമായാണ് ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം അഭ്രപാളിയിലെത്തുന്നത്. അദ്ദേഹം അര്‍ജന്റീനയില്‍ മെത്രാനായിരുന്നപ്പോഴുള്ള സമയത്തെ ജീവിതമാണ് സിനിമയാകുന്നത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റോഡ്രിഗോ ഡി ലാ സെര്‍ണയാണ് മാര്‍പാപ്പയെ അവതരിപ്പിക്കുന്നത്.

ഈശോ സഭാ വൈദികനാകുന്നതിനു വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പുറപ്പെടുന്നതു മുതലുള്ള ജീവിതവും പിന്നീട് അര്‍ജന്റീനയില്‍ മെത്രാനായിരുന്നപ്പോഴുള്ള മാര്‍പാപ്പയുടെ ജീവിതവുമാണ് സിനിമക്കാധാരം. അര്‍ജന്റീനയിലെ സൈനിക ഭരണവും തുടര്‍ന്ന് ജനങ്ങള്‍ക്കനുഭവിക്കേണ്ടിവന്ന യാതനകളും മാര്‍പാപ്പയുടെ ജീവിതത്തോടൊപ്പം സിനിമയില്‍ പ്രധാന പ്രതിപാദ്യവിഷയമാകുന്നു.

മാര്‍പാപ്പയായി അഭിനയിക്കാന്‍ താന്‍ ഏറെ തയ്യാറെപ്പുകള്‍ നടത്തിയെന്നും ഇത് അര്‍ജന്റീനയുടെ മാത്രം കഥയല്ല, മറിച്ച് ലോകത്തിന്റെ മുഴുവന്‍ കഥയാണെന്നും റോഡ്രിഗോ ഡി ലാ സെര്‍ണ പറഞ്ഞു. ഡിസംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

You must be logged in to post a comment Login