ഫ്രാന്‍സിസ് പാപ്പയുടെ നല്ല വാക്കുകളെ പ്രകീര്‍ത്തിച്ച് പറാഗ്വ പ്രസിഡന്റ്

ഫ്രാന്‍സിസ് പാപ്പയുടെ നല്ല വാക്കുകളെ പ്രകീര്‍ത്തിച്ച് പറാഗ്വ പ്രസിഡന്റ്

20151140506969734_20ഫ്രാന്‍സിസ് പാപ്പയുടെ സൗത്ത് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പറഗ്വായിലെ ജനങ്ങളോട് എന്നെന്നും നിലനില്‍ക്കുന്ന സന്ദേശം കൈമാറിയതിനു ശേഷമാണ് യാത്രയായത് എന്ന് പറഗ്വായി പ്രസിഡന്റ് ഹൊറാസിയോ കാര്‍ട്ടെസ് പറഞ്ഞു. പാപ്പയുടെ വാക്കുകള്‍ മുളപ്പിച്ച്, വളര്‍ത്തി, സമൃദ്ധിയാക്കാന്‍ നമ്മില്‍ ഭരമേല്പ്പിച്ച വിത്തു പോലെയാണെന്ന് രാജ്യത്തെ ജനങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് പറഞ്ഞു.

പാപ്പയുടെ സന്ദര്‍ശനം രാജ്യത്തെ മാത്രമല്ല ലോകം മുഴുവനും സ്പര്‍ശിക്കുന്ന വിധത്തിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍, വ്യാപാരികള്‍, കര്‍ഷകര്‍, യുവജനങ്ങള്‍, സ്ത്രീകള്‍ എല്ലാവരോടും പാപ്പയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മനുഷ്യത്വത്തോടെയുള്ള സാമ്പത്തിക പുരോഗതിക്കായ് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാറ്റിനുമുപരി സ്വാതന്ത്ര്യം എന്നാല്‍ മനസ്സില്‍ തോന്നിയതു ചെയ്യുക എന്നതല്ല, മറിച്ച്, മുന്‍വിധികള്‍ ഇല്ലാതെ പരസ്പരം തുറന്ന സംസ്‌കാരത്തോടെ പെരുമാറണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളുടെ വെളിച്ചത്തില്‍ പ്രസിഡന്റ് ജനങ്ങളോട് പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ക്ക് അടിസ്ഥാനം പറഗ്വായിലെ ഓരോ ജനഹൃദയവുമാണ്. എല്ലാവരും ഇതു മനസ്സിലാക്കി നമ്മുടെ സ്വപ്‌നത്തിലെ പറാഗ്വ കെട്ടിപ്പടുക്കാന്‍ ശ്രമിക്കാം എന്നും പ്രസംഗത്തിനൊടുവിലായി അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login