ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹം: ശ്രീലങ്കന്‍ സഭ

ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹം: ശ്രീലങ്കന്‍ സഭ

കൊളമ്പോ: പെസഹാദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് ശ്രീലങ്കന്‍ ബിഷപ്പുമാര്‍. ഈ പെസഹാദിനത്തില്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശം പിന്തുടരണമെന്ന് ശ്രീലങ്കന്‍ വൈദികരോട് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു.

‘പാദങ്ങള്‍ കഴുകാനായി ആളുകളെ തിരഞ്ഞെടുക്കുന്നത് വെദികരാണ്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടത് വൈദികരുടെ ചുമതലയാണ്. സ്ത്രീകളും പുരുഷന്‍മാരും പ്രായമായവരും ചെറുപ്പക്കാരും രോഗികളും ആരോഗ്യമുള്ളവരുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ടായിരിക്കണം’, കൊളമ്പോ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് പറഞ്ഞു.

You must be logged in to post a comment Login