ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ ഇനി വീഡിയോ രൂപത്തിലും

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ മാസം തോറുമുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ ഇനി മുതല്‍ വീഡിയോ രൂപത്തിലും ലഭ്യമാകും. ആഗോള തലത്തിലുള്ള അപ്പസ്‌തോലിക പ്രാര്‍ത്ഥനാ ഗ്രൂപ്പാണ് ഇതിനു പിന്നില്‍. വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററുമായി ചേര്‍ന്നാണ് ഇവര്‍ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 10 ഭാഷകളിലായി പുറത്തിറക്കുന്ന വീഡിയോ യുട്യൂബില്‍ ലഭ്യമാകും. സോഷ്യല്‍ മീഡിയയിലൂടെയും വീഡിയോ പ്രചരിപ്പിക്കും. മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ക്കായി പുതിയ വെബ്‌സൈറ്റും ഒരു മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങാനും തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.

You must be logged in to post a comment Login