ഫ്രാന്‍സിസ് പാപ്പയുടെ സഭാവസ്ത്രങ്ങള്‍ ഇറാഖിലെ അഭയാര്‍ത്ഥികള്‍ക്ക്…

ഫ്രാന്‍സിസ് പാപ്പയുടെ സഭാവസ്ത്രങ്ങള്‍ ഇറാഖിലെ അഭയാര്‍ത്ഥികള്‍ക്ക്…

വത്തിക്കാന്‍: ഇറാഖിലെ ഇര്‍ബിലില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ച സഭാവസ്ത്രങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. ഇതു കൂടാതെ ഇവരെ സാമ്പത്തികമായി സഹായിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ വാഗ്ദാനം ചെയ്തു. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് അഭയാര്‍ത്ഥികള്‍ക്കായുള്ള സഹായപദ്ധതി ഫ്രാന്‍സിസ് പാപ്പ നടപ്പിലാക്കുന്നത്.

‘ഇവര്‍ നമ്മുടെ സഹോദരങ്ങളാണ്. കരുണാര്‍ദ്രസ്‌നേഹം പകര്‍ന്ന് നമ്മള്‍ ഇവരുടെ കണ്ണീരൊപ്പണം. അവരുടെ ശാരീരികവും മാനസികവുമായ മുറിവുകളുണക്കണം. അവരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കണം’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login