ഫ്രാന്‍സിസ് പാപ്പയുടെ സിനിമാഭിനയം: വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു

ഫ്രാന്‍സിസ് പാപ്പയുടെ സിനിമാഭിനയം: വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പ സിനിമയില്‍ അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് വത്തിക്കാന്‍. വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രം ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ ഡാരിയോ വിഗനോയാണ് പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ഫ്രാന്‍സിസ് പാപ്പ സിനിമയില്‍ അഭിനിയിക്കുന്നു എന്ന് മുഖ്യധാരാമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ബിയോണ്‍ഡ് ദ സണ്‍’ എന്ന ചലച്ചിത്രത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭിനയിക്കുന്നു എന്നതായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഫ്രാന്‍സിസ് പാപ്പ സിനിമയില്‍ അഭിനയിക്കുകയല്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ വീഡിയോ സിനിമയില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മോണ്‍സിഞ്ഞോര്‍ ഡാരിയോ വിഗനോ വ്യക്തമാക്കി. ഇതില്‍ നിന്നും ലഭിക്കുന്ന തുക പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login