ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്ക് ഇളക്കം!

ഫ്രാന്‍സിസ് പാപ്പയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്ക് ഇളക്കം!

Barack-Obama-Pope-Francis ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്ക-ക്യൂബ സന്ദര്‍ശനം  പുതിയൊരു ശൈലിയുടെ തുടക്കമായിരുന്നുവെന്നും അതുവരെ അദ്ദേഹത്തെക്കുറിച്ച് ഇരുരാജ്യക്കാരും കരുതിവച്ചിരുന്ന ധാരണകളുടെ  പുതുക്കിപ്പണിയലായിരുന്നു അതെന്നും പത്രപ്രവര്‍ത്തകരായ വാലെന്റീന അലാസര്‍ക്കിയും ഫ്രാങ്ക് റോക്കായും അലന്‍ ഹോള്‍ഡ്രെനും. മൂന്നുപേരും പാപ്പയുടെ ഈ യാത്രയെ അനുഗമിച്ചവരാണ്.

മെക്‌സിക്കന്‍ ജേര്‍ണലിസ്റ്റായ വാലെന്റീന പറയുന്നു, പാപ്പ അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് വരെ അമേരിക്കക്കാര്‍ അദ്ദേഹത്തെക്കുറിച്ച് കരുതിയിരുന്നത് മുതലാളിത്തത്തെ  അപലപിക്കുന്ന ഒരാള്‍ എന്ന നിലയിലായിരുന്നു. ക്യൂബക്കാര്‍ കരുതിയിരുന്നത് സമൂഹത്തിലെ തുല്യസമത്വത്തിനായി അവരെ പിന്തുണയ്ക്കുന്ന വ്യക്തി എന്നായിരുന്നു. പക്ഷേ ഇരുരാജ്യക്കാരുടെയും ധാരണകള്‍ തിരുത്തി ഈ അപ്പസ്‌തോലിക പര്യടനം.

മതസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അദ്ദേഹം ക്യൂബയില്‍ ശബ്ദിച്ചത്. അമേരിക്കയില്‍ വലിയ ഉത്സാഹത്തിന്റെ തീപ്പൊരികള്‍ വിതറുകയും ചെയ്തു. മുഴുവന്‍യാത്രയിലും അദ്ദേഹം സംസാരിച്ചത് മതസ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു.

ഫിലാഡല്‍ഫിയായില്‍ വച്ച് കുടിയേറ്റക്കാരുമായുള്ള പാപ്പയുടെ കണ്ടുമുട്ടല്‍ തന്റെ ശ്രദ്ധ ഏറെ ആകര്‍ഷിച്ചുവെന്ന്  വാലെന്റീന പറയുന്നു. ലജ്ജിക്കരുത്..നിങ്ങള്‍ ശിരസ് ഉയര്‍ത്തിപിടിക്കുക, ഈ രാജ്യത്തിന് ഒരുപാട് സംഭാവനകള്‍ നല്കിയിട്ടുള്ളവരാണ് നിങ്ങള്‍.  ഫ്രാന്‍സിസ് പാപ്പ അവരോട് പറഞ്ഞു. നിങ്ങളുടെ സംസ്‌കാരം മുറുക്കിപ്പിടിക്കുക എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ പോളണ്ടിലെ ജനതയോട് പറഞ്ഞതുപോലെ ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് നിങ്ങളുടെ കത്തോലിക്കാവിശ്വാസം കാത്തുസൂക്ഷിക്കുക എന്നായിരുന്നു.

അബോര്‍ഷന്‍, ദയാവധം എന്നീ വാക്കുകള്‍ പരാമര്‍ശിക്കാതെയാണ് ജീവന്റെ മഹത്വത്തെക്കുറിച്ച് പാപ്പ പ്രസംഗിച്ചത്. അതുപോലെ വിവാഹബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ സ്വവര്‍ഗ്ഗവിവാഹങ്ങളെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചതുമില്ല. സഭ എല്ലായ്‌പ്പോഴും പറയുന്ന രീതിയിലല്ല ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. വിഷയങ്ങളെ അദ്ദേഹം മറ്റൊരു രീതിയില്‍ അവതരിപ്പിച്ചു.

മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഭംഗന്തര്യേണ അദ്ദേഹം സംസാരിച്ചത് കുടിയേറ്റപുത്രനായി മാര്‍പാപ്പ സ്വയം വിശേഷിപ്പിച്ചതും അവരുടെ സഹോദരനാണ് എന്ന് പറഞ്ഞതും അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നുവെന്ന് അലന്‍ പറയുന്നു.

പാപ്പയുടെ സന്ദര്‍ശനത്തിലെ പല കാര്യങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടവ ആയിരുന്നില്ല.അവ സംഭവിച്ചുപോയവ ആയിരുന്നു.

You must be logged in to post a comment Login