ഫ്രാന്‍സിസ് പാപ്പയെ അതിശയിപ്പിച്ച ചിത്രം…

ഫ്രാന്‍സിസ് പാപ്പയെ അതിശയിപ്പിച്ച ചിത്രം…

വത്തിക്കാന്‍: മാര്‍പാപ്പ: ‘ഇതെന്താണ്?’

കുട്ടി: ‘ തിരമാല.’

മാര്‍പാപ്പ: ‘തിരമാലകള്‍ എന്തു ചെയ്യും?’

കുട്ടി: ‘അവ നമ്മെ കൊല്ലും.’

മാര്‍പാപ്പ: ‘എന്തു ചെയ്യുമെന്ന് ഒന്നു കൂടി ഉറക്കെ പറയ്’

കുട്ടി: ‘ അവ നമ്മെ കൊല്ലും’

കടലിലെ ഭീകര തിരമാലയില്‍ അകപ്പെട്ടു പോകുന്ന ഒരു കുടുംബത്തിന്റെ ചിത്രം പാപ്പയ്ക്ക് വരച്ചു നല്‍കിയ കുട്ടിയോട്  അദ്ദേഹം ചോദിച്ച ചോദ്യങ്ങളാണിത്. തെക്കന്‍ ഇറ്റലിയില്‍ നിന്നുമുള്ള ആണ്‍കുട്ടി വരച്ച ചിത്രം കുടിയേറ്റ ദുരിതം അനുഭവിക്കുന്ന ലെസ്‌ബോസിലെ കുടുംബങ്ങളെയാണ് സൂചിപ്പിക്കുന്നത്.

തെക്കന്‍ ഇറ്റലി പ്രദേശത്തുനിന്നും ഫ്രാന്‍സിസ് പാപ്പയെ കാണുവാന്‍ 400 കുട്ടികളാണ് എത്തിയത്. ഫ്രാന്‍സിസ് പാപ്പയുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ച സന്തോഷവും ദു:ഖവും കലര്‍ന്നതായിരുന്നു.

പാപ്പയെ കണ്ടു മടങ്ങുമ്പോള്‍ ലെസ്‌ബോസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന കുട്ടികള്‍ക്ക് നല്‍കുവാന്‍ ഇവര്‍ തന്നെ സ്വരൂപിച്ച പണം പാപ്പയ്ക്ക് കൈമാറുവാനും ഇവര്‍ മറന്നില്ല.

അഭയം ചോദിച്ചു വരുന്നവര്‍ക്ക് സ്വാഗതം നേരുകയെന്ന പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ടു കൊണ്ട് സന്ദര്‍ശനത്തിനു ശേഷം കുട്ടികള്‍ മടങ്ങി.

You must be logged in to post a comment Login