ഫ്രാന്‍സിസ് പാപ്പയെ കാണാനുള്ള ആഗ്രഹമറിയിച്ച് അമേരിക്കന്‍ ഗായകന്‍

അമേരിക്ക: തനിക്ക് ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അമേരിക്കന്‍ ഗായകനായ എല്‍ട്ടണ്‍ ജോണ്‍. ബിബിസി റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആരാധനാ പാത്രമായ മാര്‍പാപ്പയെ കാണണമെന്ന ആഗ്രഹം എല്‍ട്ടണ്‍ പങ്കു വെച്ചത്. തന്റെ ഹീറോയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് ഇതിനു മുന്‍പും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

‘ഫ്രാന്‍സിസ് പാപ്പയുടെ പല നിലപാടുകളും പ്രശംസനീയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുതകും വിധം അദ്ദേഹം സഭയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതി. ഭാവിയിലും ശക്തമായ നിലപാടുകള്‍ കൊണ്ട് അദ്ദേഹം ശ്രദ്ധേയനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ആളുകളെ ഫ്രാന്‍സിസ് പാപ്പ പ്രചോദിപ്പിക്കുകയും ചെയ്യും’, എല്‍ട്ടണ്‍ ജോണ്‍ പറഞ്ഞു.

You must be logged in to post a comment Login