ഫ്രാന്‍സിസ് പാപ്പയ്ക്ക് മമത ബാനര്‍ജിയുടെ വക പട്ടില്‍ പൊതിഞ്ഞ സമ്മാനം

ഫ്രാന്‍സിസ് പാപ്പയ്ക്ക് മമത ബാനര്‍ജിയുടെ വക പട്ടില്‍ പൊതിഞ്ഞ സമ്മാനം

കോല്‍ക്കൊത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളിലെ പ്രസിദ്ധമായ ബലൂചുരി പട്ടില്‍ ബൈന്‍ഡ് ചെയ്ത ബൈബിള്‍ സമ്മാനിച്ചു.

കോല്‍ക്കൊത്ത ആര്‍ച്ച്ബിഷപ്പ്, മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍
സിസ്റ്റര്‍ പ്രേമ എന്നിവര്‍ ചേര്‍ന്ന് ബംഗാളിയിലുള്ള ബൈബിള്‍ പാപ്പയ്ക്ക് കൈമാറുമെന്ന് മമത തന്റെ ട്വീറ്റിലൂടെ അറിയിച്ചു.

മൂര്‍ഷിദാബാദ് ജില്ലയില്‍ മാത്രം നിര്‍മിക്കുന്ന പ്രത്യേകതരം പട്ടാണ് ബലൂചുരി പട്ട്.

You must be logged in to post a comment Login