ഫ്രാന്‍സിസ് പാപ്പായോട് കുമ്പസാരിച്ചയാളുടെ അനുഭവം

ഫ്രാന്‍സിസ് പാപ്പായോട് കുമ്പസാരിച്ചയാളുടെ അനുഭവം

ഫ്രാന്‍സിസ് പാപ്പായുടെ അടുത്ത് പോയി കുമ്പസാരിക്കാന്‍ പറ്റുമോ? എന്തൊരു അനുഭവമായിരിക്കും അത്! ഈ അനുഭവം നേരിട്ടറിയാന്‍ ഭാഗ്യം ലഭിച്ച ഒരാളില്‍ നിന്നു തന്നെ കേള്‍ക്കാം.

റോമില്‍ പഠിക്കുന്ന ഒരു അമേരിക്കക്കാരിയാണ് കക്ഷി. ഒരു യഥാര്‍ത്ഥ ആത്മീയ പിതാവിനോട് കുമ്പസാരിക്കുന്നതു പോലെ തികച്ചും സാധാരണമായ അനുഭവമായിരുന്നു അതെന്ന് ലെസ്ലി നോഫ് എന്നു പേരുള്ള അമേരിക്കകാരി പറയുന്നു.

‘പറയുന്നത് അക്ഷരം പ്രതി പ്രവര്‍ത്തിക്കുന്നയാളാണല്ലോ, നമ്മുടെ പാപ്പാ. അദ്ദേഹം കുമ്പസാരക്കൂട്ടില്‍ ശരിക്കും ആര്‍ദ്രതയുള്ള പിതാവാണ്’ ലെസ്ലി പറയുന്നു. കുമ്പസാരത്തിന്റെ സമയം മുഴുവനും കരുണയാണ് പാപ്പായുടെ സ്ഥായീഭാവം. എവിടെ നിന്നുവരുന്നു എന്നെല്ലാം ചോദിച്ച് ആദ്യം തന്റെ പശ്ചാത്തലം പാപ്പാ മനസിലാക്കി എന്ന് ലെസ്ലി ഓര്‍ത്തെടുക്കുന്നു. കരുണ എന്നതു കൊണ്ട് പ്രശ്‌നത്തെ പാപ്പാ അവഗണിക്കുന്നുമില്ല. പ്രശ്‌നത്തിന്റെ കാതലിലേക്ക് തന്നെ പാപ്പാ ചെല്ലുന്നു. ജ്ഞാനത്തോടെ പരിഹാരം നിര്‍ദേശിക്കുന്നു.

പാപ്പായുമായി സാധ്യമാകുന്ന ഏറ്റവും വ്യക്തിപരവും സ്വകാര്യവുമായ കൂടിക്കാഴ്ചയാണിത്. ആരും നമ്മെ ശല്യപ്പെടുത്തില്ല. ദൈവ കാരുണ്യം അനുഭവിക്കുന്ന മുഹൂര്‍ത്തം!’ ലെസ്ലി പറയുന്നു.

കുമ്പസാരത്തിനടയ്ക്ക് താന്‍ ഒന്നു രണ്ട് ഇറ്റാലിയന്‍ വാക്കുകള്‍ ഉച്ചരിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ പാപ്പാ പൊട്ടിച്ചിരിച്ച കാര്യവും ലെസ്ലി ഓര്‍ക്കുന്നു. ‘എന്റെ ആത്മാവിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു, പാപ്പ. എല്ലാം ശരിയാണ് എന്നു വെറുതേ പറയുന്നതായിരുന്നില്ല, ശരിക്കും ഒരു മാനസാന്തര അനുഭവമായിരുന്നു, പാപ്പയുടെ അടുത്തുള്ള കുമ്പസാരം’ ലെസ്ലി അടക്കാനാവാത്ത ആഹ്ലാദത്തോടെ പറയുഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login