ഫ്രാന്‍സിസ് പാപ്പാ ഇന്ന് വി. ഫ്രാന്‍സിസിന്റെ അസ്സീസിയില്‍

ഫ്രാന്‍സിസ് പാപ്പാ ഇന്ന് വി. ഫ്രാന്‍സിസിന്റെ അസ്സീസിയില്‍

ഫ്രാന്‍സിസ് പാപ്പാ ഇന്ന് തന്റെ പ്രിയപ്പെട്ട വിശുദ്ധന്റെ സ്വന്തനാട്ടില്‍ എത്തുകയാണ്. ‘അസ്സീസി മാപ്പുകൊടുക്കല്‍’ എന്നറിയപ്പെടുന്ന വിഖ്യാത ദണ്ഡവിമോചനത്തിന്റെ എട്ടാം ശതവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പാപ്പാ ഇന്ന് അസ്സീസിയില്‍ എത്തുന്നത്.

വി. ഫ്രാന്‍സിസ് അസ്സീസി ഫ്രാന്‍സിസ്‌കന്‍ സഭ സ്ഥാപിച്ച പോര്‍സ്യുങ്കുളയിലെ ചെറു ദേവാലയം ആഗസ്റ്റ് 2ന് സന്ദര്‍ശിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിസ് പുണ്യവാളന്റെ അഭ്യര്‍ത്ഥന പ്രകാരം 1216 ല്‍ അന്നത്തെ മാര്‍പാപ്പ ആയിരുന്ന ഹോണോരിയസ് മൂന്നാമന്‍ ആണ് അസ്സീസി മാപ്പുകൊടുക്കലിന് അംഗീകാരം നല്‍കിയത്.

തന്റെ യാത്രയ്ക്കായി ഫ്രാന്‍സിസ് പാപ്പാ ഏവരുടെയും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു. വളരെ ലളിതമായ തീര്‍ത്ഥാടനമാണെങ്കിലും കരുണയുടെ വര്‍ഷവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ ഏറെ പ്രസക്തവുമാണ് ഈ യാത്ര.

You must be logged in to post a comment Login