ഫ്രാന്‍സിസ് പാപ്പാ ജയില്‍പുള്ളികളുടെ പാദങ്ങള്‍ കഴുകി

ഫ്രാന്‍സിസ് പാപ്പാ ജയില്‍പുള്ളികളുടെ പാദങ്ങള്‍ കഴുകി

pope washesഹൃദയങ്ങളെ അലിയിക്കുന്ന സ്‌നേഹത്തിന്റെ നിശ്വാസങ്ങള്‍ സാക്ഷിനിര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴം ദിനത്തില്‍ 12 ജയില്‍പുള്ളികളുടെ പാദങ്ങള്‍ കഴുകി. റോമിലെ ജയിലായ കാസ സിര്‍കോണ്‍ഡ്രിയാലേ നോവോ കോംപ്ലേസോ റെബിബിയായിലെ അന്തേവാസികളുടെ പാദങ്ങളാണ് പാപ്പാ കഴുകിയത്.

വിശ്വാസികളും ജയില്‍ അധികാരികളും തടവുപുള്ളികളും പാപ്പായെ വികാരനിര്‍ഭരമായ ആശ്ലേഷങ്ങളോടെ സ്വീകരിച്ചു. ഒരു തടവുകാരന്‍ മരണമടഞ്ഞ തന്റെ പ്രിയതമയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി ആശീര്‍വദിക്കണമെന്ന് പാപ്പായോയ് അപേക്ഷിച്ചു. ആശീര്‍വദിച്ചപ്പോള്‍ അയാള്‍ കണ്ണീരോടെ പാപ്പായെ ആലിംഗനം ചെയ്തു ചുംബിച്ചു.

‘അവിടുന്ന് തനിക്കുള്ളവരെ അവസാനം വരെ സ്‌നേഹിച്ചു’ എന്ന വചനം ഉദ്ധരിച്ചു കൊണ്ട് ് പാപ്പാ വചനഭാഗം വിശദീകരിച്ചു കൊടുത്തു. ‘ക്രിസ്തു നമ്മെ പരിധികളില്ലാതെ സ്‌നേഹിക്കുന്നു. സ്‌നേഹിച്ച് അവിടുന്ന് മടുക്കുന്നുമില്ല. ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ ഒരിക്കലും വഞ്ചിക്കുന്നില്ല. ജീവന്‍ ബലിയായി നല്‍കുവോളം അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു!’

പാപ്പാ പാദം കഴുകിയവരില്‍ ആറ് പേര്‍ പുരുഷന്‍മാരും ആറു പേര്‍ സ്ത്രീകളുമായിരുന്നു. ഒരു സ്ത്രീയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ പാദങ്ങളും പാപ്പാ കഴുകി.  അവര്‍ ആ തടവറയുടെ മുഴുവന്‍ പ്രതിനിധികളായാണ് അവിടെ നില്‍ക്കുന്നതെന്ന് പാപ്പാ പറഞ്ഞു. അപ്പസ്‌തോലന്മാരെ പോലെ നാം ഓരോരുത്തരും ക്രിസ്തുവിനാല്‍ കഴുകി ശുദ്ധീകരിക്കപ്പെടണം എന്ന് പാപ്പാ ഓര്‍മിപ്പിച്ചു..

You must be logged in to post a comment Login