ഫ്രാന്‍സിസ് പാപ്പാ നേരിട്ട് കണ്ട് അംഗീകരിച്ച ദിവ്യകാരുണ്യ അദ്ഭുതം

ഫ്രാന്‍സിസ് പാപ്പാ നേരിട്ട് കണ്ട് അംഗീകരിച്ച ദിവ്യകാരുണ്യ അദ്ഭുതം

milagro_eucaristico_tixtlaവര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമാണ്. 1996 ആഗസ്റ്റ് 18. ഫ്രാന്‍സിസ് പാപ്പ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ മെത്രാനായിരുന്ന സമയം. അന്നദ്ദേഹം ജോര്‍ജ്ജ് ബര്‍ഗോളിയോ ആണ്. ഫാദര്‍ അലജാന്‍ഡ്രോ പെസെറ്റ് ബ്യൂണസ് ഐറിസിലെ ദേവാലയത്തില്‍ ബലിയര്‍പ്പിച്ചു കൊണ്ടിരുന്ന സമയം. വിശുദ്ധ കുര്‍ബാന നല്‍കിക്കഴിഞ്ഞയുടന്‍ ഒരു സ്ത്രീ അച്ചനെ സമീപിച്ചു. ഉപേക്ഷിക്കപ്പെട്ട രീതിയില്‍ പള്ളിക്കുള്ളില്‍ തന്നെ ഒരു തിരുവോസ്തി കണ്ടതായി അവര്‍ ഫാദര്‍ അലജാന്‍ഡ്രോ പെസെറ്റിനെ അറിയിച്ചു. പാദര്‍ പെസെറ്റ് സ്ഥലത്തെത്തി തിരുവോസ്തി കയ്യിലെടുക്കുകയും വെള്ളം നിറച്ച ഒരു പാത്രത്തില്‍ സൂക്ഷിക്കുകയും ചെയ്തു.

 

ദിവസങ്ങള്‍ക്കു ശേഷം ഫാദര്‍ പെസറ്റോ കണ്ടത് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. തിരുവോസ്തി രക്തനിറമായി മാറിയിരിക്കുന്നു. അദ്ദേഹം ബിഷപ്പ്‌ ജോര്‍ജ്ജ് ബര്‍ഗോളിയോയെ വിവരമറിയിച്ചു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെക്കൊണ്ട് തിരുവോസ്തിയുടെ ഏതാനും ചിത്രങ്ങളെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് മറ്റാരും അറിഞ്ഞില്ല. തിരുവോസ്തിയുടെ വലുപ്പം കൂടിവന്നുകൊണ്ടിരുന്നു. ഇതിനെപ്പറ്റി ശാസ്ത്രീയമായി പഠിക്കാന്‍ തന്നെ ബിഷപ്പ്‌ ബര്‍ഗോളിയോ തീരുമാനിച്ചു.

 

1999 ലാണ് വിശദമായ പഠനത്തിനായി തിരുവോസ്തി ന്യൂയോര്‍ക്കിലേക്കയക്കുന്നത്. എന്നാല്‍ തിരുവോസ്തിയുടെ പിന്നിലുള്ള അണിയറക്കഥകള്‍ ശാസ്ത്രജ്ഞന്‍മാര്‍ അറിഞ്ഞിരുന്നില്ല. തിരുവോസ്തി പരിശോധിച്ച ശാസ്ത്രജ്ഞര്‍ ഓസ്തിയില്‍ മനുഷ്യ ഡിഎന്‍എയുടെ സാന്നിദ്ധ്യം കണ്ടെത്തി. മനുഷ്യഹൃദയത്തിന്റെ സങ്കോച-വികാസങ്ങള്‍ക്കു കാരണമായ പേശിയാണിതെന്നും സാമ്പിള്‍ പരിശോധനക്കായെത്തുമ്പോളും ഈ ഹൃദയം ജീവനുള്ളതായിരുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. നെഞ്ചില്‍ കഠിനമായ പ്രഹരമേറ്റതു കൊണ്ടുള്ള ക്ഷതങ്ങള്‍ ഹൃദയത്തെ ബാധിച്ചിരുന്നു എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും വര്‍ഷങ്ങള്‍ക്കു മുന്‍പു സംഭവിച്ച മഹാത്ഭുതം ഇന്നും വിസ്മയമായി നിലനില്‍ക്കുന്നു.

You must be logged in to post a comment Login