ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥി കുട്ടികളെ സന്ദര്‍ശിച്ചു

ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥി കുട്ടികളെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ബുധനാഴ്ചയിലെ പൊതു ജനസന്ദര്‍ശനത്തില്‍
സിറിയ, എറിട്രിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള 65 അഭയാര്‍ത്ഥി കുട്ടികളെ സന്ദര്‍ശിച്ചു.

റോമില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ കാസ്റ്റെല്‍നുവോ ഡി പോര്‍ട്ടോയിലെ ചെറിയ പട്ടണത്തിലാണ് കുട്ടികള്‍ താമസ്സിക്കുന്നത്. “ഫ്രാന്‍സിസ് പാപ്പയ്ക്ക് നന്ദി” എന്നെഴുതിയ
ഷര്‍ട്ടുകള്‍ ധരിച്ചാണ് കുട്ടികള്‍ പാപ്പയെ കാണുവാനെത്തിയത്. മടങ്ങും നേരം പാപ്പയ്ക്ക് സമ്മാനമായി വലിയൊരു ടെഡി ബിയറിനെ സമ്മാനിക്കാനും കുട്ടികള്‍ മറന്നില്ല.

കാസ്റ്റെല്‍ന്യുവോ ഡി പോര്‍ട്ടോയിലെ അഭയാര്‍ത്ഥികളുടെ കാലുകളാണ് കഴിഞ്ഞ പെസഹ വ്യാഴാഴ്ച മാര്‍പാപ്പ കഴുകിയത്.

You must be logged in to post a comment Login