ഫ്രാന്‍സിസ് പാപ്പ അര്‍മേനിയയിലെത്തുമോ..?

വത്തിക്കാന്‍: സ്ഥാനമേറ്റപ്പോള്‍ മുതല്‍ പല വിദേശരാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഏറെ ഉത്സാഹം കാണിച്ചിട്ടുള്ളയാളാണ് ഫ്രാന്‍സിസ് പാപ്പ. 2016 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഷെഡ്യൂള്‍ പ്രകാരം മെക്‌സിക്കോ, പോളണ്ട് എന്നീ രാജ്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മെക്‌സിക്കോ സന്ദര്‍ശനം ഫെബ്രുവരിയിലും പോളണ്ട് സന്ദര്‍ശനം ജൂലൈയിലും ആയിരിക്കും.

മാര്‍പാപ്പയുടെ കാര്യപരിപാടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വത്തിക്കാനിലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അര്‍മേനിയന്‍ സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെങ്കിലും ഇതിന് സാദ്ധ്യയുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്, വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും.

ഷെഡ്യൂള്‍ പ്രകാരം മെയ് 22 മുതല്‍ ജൂണ്‍ 26 വരെ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ ദിവ്യബലി അര്‍പ്പിക്കില്ല. ജൂണ്‍ 26 ലെ പൊതുസമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കില്ല. ഈ സമയത്ത് ഒരു വിദേശ പര്യടനത്തിനു സാദ്ധ്യതയുണ്ടെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

You must be logged in to post a comment Login