ഫ്രാന്‍സിസ് പാപ്പ അര്‍മേനിയയില്‍

ഫ്രാന്‍സിസ് പാപ്പ അര്‍മേനിയയില്‍

അര്‍മേനിയ: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അര്‍മേനിയന്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നു രാവിലെ അര്‍മേനിയയില്‍ എത്തിയ പാപ്പ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത് വി.കുര്‍ബാനയോടു കൂടിയാണ്.

എച്ച്മിയാഡ്‌സിനിലെ ദി വത്തിക്കാന്‍ ഓഫ് ദ അര്‍മേനിയന്‍ അപ്പസ്‌തോലിക് ചര്‍ച്ച് എന്ന പേരില്‍ അറിയപ്പെടുന്ന വിശുദ്ധ ടിറിഡേറ്റ്‌സിന്റെ ചത്വരത്തില്‍ വച്ച് രാവിലെ 10 മണിക്ക് നടത്തിയ വിശുദ്ധ കുര്‍ബാനയിലാണ് പാപ്പ പങ്കെടുത്തത്. അര്‍മേനിയന്‍ അപ്പസ്‌തോലിക ദേവാലയത്തിന്റെ പാത്രിയാര്‍ക്കിസായ കാത്തൊലിക്ക്‌സ് കരേക്കിന്‍ IIമനും പാപ്പയോടൊപ്പം സന്നിഹിതനായിരുന്നു.

You must be logged in to post a comment Login