ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടാലല്ലാതെ ഞാന്‍ രാജി വെയ്ക്കില്ല: കര്‍ദ്ദിനാള്‍ പെല്‍

ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടാലല്ലാതെ ഞാന്‍ രാജി വെയ്ക്കില്ല: കര്‍ദ്ദിനാള്‍ പെല്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടാലല്ലാതെ വത്തിക്കാന്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്നും താന്‍ രാജി വെയ്ക്കില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍. രാജി വെയ്ക്കുമോ എന്നുള്ള ആസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ നിലപാട് വ്യക്തമാക്കിയത്.

വത്തിക്കാനിലെ ധനകാര്യ വിഭാഗത്തിന്റെ തലവനാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍. സഭയിലെ വൈദികര്‍ നടത്തിയ ലൈഗിക പീഡനങ്ങളെക്കുറിച്ചുള്ള ആസ്ട്രലിയന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കര്‍ദ്ദിനാള്‍ പെല്ലിനു മുന്‍പാകെയാണ് അവതരിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമായിരുന്നെന്നും വേണ്ട വിധത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും കര്‍ദ്ദിനാള്‍ പെല്‍ പ്രതികരിച്ചിരുന്നു.

You must be logged in to post a comment Login