ഫ്രാന്‍സിസ് പാപ്പ ഇന്ന് റോമിലെ സിനഗോഗ് സന്ദര്‍ശിക്കും

റോം: മതാന്തര സംവാദത്തിന് പുത്തന്‍ തുടക്കം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ഇന്ന് റോമിലെ സിനഗോഗ് സന്ദര്‍ശിക്കും. ടൈബര്‍ നദീതീരത്തുള്ള തേംപിയെ മജോരെ സിനഗോഗ് ആണ് ഫ്രാന്‍സിസ് പാപ്പ ഇന്നു സന്ദര്‍ശിക്കുന്നത്. വത്തിക്കാനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് തേംപിയെ മജോരെ സിനഗോഗ് സ്ഥിതി ചെയ്യുന്നത്.

മാര്‍പാപ്പയുടെ സിനഗോഗ് സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും യഹൂദമതവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ സന്ദര്‍ശനം സഹായകരകരമാകുമെന്ന് ക്രൈസ്തവ കാര്യാലയങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ് പ്രതീക്ഷ പ്രകടിപ്പിച്ചു.

1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 2010 ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പയും തേംപിയെ മജോരെ സിനഗോഗ് സന്ദര്‍ശിച്ചിട്ടുണ്ട്.

You must be logged in to post a comment Login