ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം അസര്‍ബൈജാനും ജോര്‍ജിയയും അര്‍മേനിയയും സന്ദര്‍ശിക്കും

വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം അസര്‍ബൈജാനും ജോര്‍ജിയയും അര്‍മേനിയയും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെയായിരിക്കും സന്ദര്‍ശനം. കത്തോലിക്കര്‍ ന്യൂനപക്ഷങ്ങളായിട്ടുള്ള രാജ്യങ്ങളാണ് ഇവ മൂന്നും.

മുസ്ലീം ഭൂരിപക്ഷരാജ്യമായ അസര്‍ബൈജാനില്‍ 3.5% മാത്രമാണ് കത്തോലിക്കാ വിശ്വാസികള്‍. ജോര്‍ജ്ജിയയില്‍ ജനസംഖ്യയിലെ 83.9% ആളുകളും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ്. അര്‍മേനിയയില്‍ 92.5% വും അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ്.

You must be logged in to post a comment Login