ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തിന്

ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തിന്

ക്രക്കൗ: പോളണ്ടിലെ ജനങ്ങള്‍, സിറിയന്‍ അഭയാര്‍ത്ഥികള്‍ എന്നിവരെ സഹായിക്കുന്നതിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി പോളണ്ട് സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചിരുന്ന മൂന്ന് കാറുകള്‍ ഓണ്‍ലൈന്‍ വഴിയായി വില്‍ക്കാന്‍ കത്തോലിക്ക ചാരിറ്റി സംഘടന തീരുമാനിച്ചു.

ജൂലൈ 27മുതല്‍ 31 വരെ പോളണ്ടില്‍ നടന്ന ലോക യുവജനസംഘമത്തിനായി പാപ്പ ഉപയോഗിച്ച നേവി ബ്ലൂ വോക്‌സ്‌വാഗണ്‍ ഗോള്‍ഫ് കാറുകളാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് വയ്ച്ചിരിക്കുന്നത്. k1 പോപ്പ്, k2 പോപ്പ്, k3 പോപ്പ് എന്നിങ്ങനെയാണ് മൂന്ന് കാറുകളുടെ നമ്പറുകള്‍.

21,000ഡോളര്‍ തുക വരുന്ന ഓരോ കാറും ഒക്ടോബര്‍ 9 വരെ നീളുന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലേലം വിളിക്കുന്നയാള്‍ക്ക് നല്‍കുമെന്ന് കാരിത്താസിന്റെ ക്രക്കൗ ശാഖ വ്യക്തമാക്കി.

ലേല തുക ഉപയോഗിച്ച് ലെബനനിലുള്ള സിറിയക്കാര്‍ക്ക് മൊബൈല്‍ ക്ലിനിക്കും പോളണ്ടിലെ പ്രായമായവര്‍ക്ക് പുതിയൊരു ഭവനം നിര്‍മ്മിച്ചു കൊടുക്കുവാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാരിത്താസ് പറഞ്ഞു.

You must be logged in to post a comment Login