ഫ്രാന്‍സിസ് പാപ്പ ഓഗസ്റ്റ് നാലിന് പോര്‍സ്യൂങ്കളായിലെത്തും

ഫ്രാന്‍സിസ് പാപ്പ ഓഗസ്റ്റ് നാലിന് പോര്‍സ്യൂങ്കളായിലെത്തും

വത്തിക്കാന്‍: ഓഗസ്റ്റ് നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പ അസ്സീസിയിലെ പോര്‍സ്യൂങ്കളാ ദേവാലയത്തിലെത്തും. ലളിതവും സ്വകാര്യവുമായ ഒരു തീര്‍ത്ഥാടനമായിരിക്കും ഇത്. പോര്‍സ്യൂങ്കളായിലെ ദേവാലയത്തിലെത്തി മാര്‍പാപ്പ പ്രാര്‍ത്ഥനാനിരതനാകും. അസ്സീസിയിലെ ബിഷപ്പാണ് മാര്‍പാപ്പയുടെ സന്ദര്‍ശനകാര്യം അറിയിച്ചത്.

പോര്‍സ്യൂങ്കളായെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തയിടെയും പരാമര്‍ശിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലവും ഇതാണ്. ഫ്രാന്‍സിസ് ദൈവത്തിന് സ്വയം സമര്‍പ്പിച്ചത് ഇവിടെ വച്ചാണ്.

You must be logged in to post a comment Login