ഫ്രാന്‍സിസ് പാപ്പ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളോട്‌: മാമോദീസ സ്വീകരിച്ച നാമെല്ലാവരും ഒന്നായിരിക്കണം

ഫ്രാന്‍സിസ് പാപ്പ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളോട്‌: മാമോദീസ സ്വീകരിച്ച നാമെല്ലാവരും ഒന്നായിരിക്കണം

ടിബ്ലിസി: ജോര്‍ജിയായിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ അടിയുറച്ച വിശ്വാസത്തില്‍ നന്ദി രേഖപ്പെടുത്തി യേശുവിന്റെ സുവിശേഷം എല്ലാവരിലേക്കുമെത്തിക്കാന്‍ മറ്റു ക്രിസ്ത്യന്‍ വിഭാഗക്കാരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്തു.

‘ക്രിസ്തുവിനോട് ഐക്യപ്പെടാന്‍ വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ നമ്മുടെ കുറവുകളെയും ചരിത്രപരമായ വേര്‍തിരിവുകളെയും മറന്ന് ക്രിസ്തുവില്‍ ഒന്നാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം.’ ടിബ്ലിസിയിലെ സ്വേറ്റിറ്റ്‌സ്‌ക്കവേലി കത്തീഡ്രലില്‍ പാപ്പ ജോര്‍ജിയായിലെ മത, സംസ്‌കാരിക നേതാക്കളോട് പറഞ്ഞു.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2വരെ നീളുന്ന പാപ്പയുടെ ജോര്‍ജിയ, അസര്‍ബയിജാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നാം തീയ്യതിയാണ് പാപ്പ ജോര്‍ജിയായിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കിയായ ഇലിയ IIനെ കാണാനായി ജോര്‍ജിയന്‍ തലസ്ഥാനമായ ടിബ്ലിസിയിലെ സ്വേറ്റിറ്റ്‌സ്‌ക്കവേലി കത്തീഡ്രലില്‍ എത്തിയത്.

പ്രസംഗത്തിനിടെ തനിക്ക് ലഭിച്ച സ്വീകരണത്തിനും അവരുടെ വിശ്വാസം നേരില്‍ കണാന്‍ കഴിഞ്ഞതിനും പാപ്പ ജോര്‍ജ്ജിയായിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. പരസ്പരം കാണാനും വിശുദ്ധ ചുബനം പങ്കുവയ്ക്കുവാനും ദൈവം നമ്മെ അനുഗ്രഹിച്ചു. നമ്മുടെ പാതകളില്‍  ദൈവാനുഗ്രഹം ധാരാളമുണ്ടാവട്ടെ. ഫ്രാന്‍സിസ് പാപ്പ ജോര്‍ജിയായിലെ ഇലിയായോട് പറഞ്ഞു.

You must be logged in to post a comment Login