ഫ്രാന്‍സിസ് പാപ്പ കെനിയ സന്ദര്‍ശിക്കും

ഫ്രാന്‍സിസ് പാപ്പ നവംബറില്‍ കെനിയ സന്ദര്‍ശിക്കും. കെനിയയിലെ ബിഷപ്പുമാരുടെ തലവനായ ബിഷപ്പ് ഫിലിപ്പ് അനിയോലോയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ കെനിയയിലെത്തുന്നതെന്നും അദ്ദേഹത്തിന്റെ വരവിനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ബിഷപ്പ് ഫിലിപ്പ് അനിയോലോ പറഞ്ഞു. കൃത്യമായ തീയതി പിന്നീടറിയിക്കുമെന്നും സന്ദര്‍ശനകാര്യത്തില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെനിയ സന്ദര്‍ശിച്ചതിനു ശേഷം ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കമ്പാല, ബാങ്കൂയി, എന്നീ സ്ഥലങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കും.

You must be logged in to post a comment Login