ഫ്രാന്‍സിസ് പാപ്പ ബെല്‍ജിയം അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ഫ്രാന്‍സിസ് പാപ്പ ബെല്‍ജിയം അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ജിയത്തിലെ വത്തിക്കാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാച രാവിലെ നടന്ന മീറ്റിങ്ങില്‍ ഫ്രഞ്ച് സംസാരിക്കാന്‍ താന്‍ മറന്നുവെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ പാപ്പ പുതിയ ബെല്‍ജിയം അംബാസിഡറായ ജീന്‍ കോര്‍നെറ്റ് ഡി എല്‍സിയൂസുമായി ഫ്രഞ്ച് ഭാഷയിലാണ് സംസാരിച്ചത്.

ഫ്രഞ്ച് ഭാഷയിലുള്ള മൂന്ന് പുസ്തകങ്ങള്‍ മാര്‍പാപ്പ അംബാസിഡര്‍ക്ക് സമ്മാനിച്ചു. കൂടാതെ  അംബാസിഡറിന്റെ ഒപ്പം വന്ന ബന്ധുവിന് തന്റെ സഹായികളോട് പറഞ്ഞ് പുതിയൊരു കൊന്തയും പാപ്പ സമ്മാനിച്ചു. മീറ്റിങ്ങിനൊടുവില്‍ അംബാസിഡറുടെ ബന്ധുക്കളോട് ഫ്രഞ്ചില്‍ ഗുഡ് ബൈ പറഞ്ഞ മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥനയും അവര്‍ക്ക് വാഗ്ദാനം ചെയ്തു.

You must be logged in to post a comment Login