ഫ്രാന്‍സിസ് പാപ്പ യുദ്ധഭൂമിയിലേക്കോ?

ആഫ്രിക്ക: ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തീയതി അടുത്തുകൊണ്ടിരിക്കേ അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും ആക്കം കൂടുകയാണ്. ആഫ്രിക്കയില്‍ പാപ്പയുടെ സുരക്ഷിതത്വം ഭീഷണി നേരിടുന്നുണ്ടെന്ന് പല കേന്ദ്രങ്ങളില്‍ നിന്നും മുന്നറിയിപ്പു ലഭിച്ചിരുന്നു. രാജ്യത്ത് ആഭ്യന്തരകലാപങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയുമാണ്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെയൊക്കെ അവഗണിച്ചുകൊണ്ടാണ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം.

വേദന സഹിക്കുന്ന തന്റെ മക്കളെ സമാശ്വസിപ്പിക്കാനെത്തുന്ന പിതാവിനെ എന്ന പോലെയാണ് ആഫ്രിക്കക്കാര്‍ മാര്‍പാപ്പയെ കാത്തിരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളില്‍ പലതും മാര്‍പാപ്പയുടെ വരവ് ഇതിനോടകം തന്നെ ആഘോഷമാക്കിക്കഴിഞ്ഞു. ‘ഈ ഭാഗ്യം എപ്പോഴും ലഭിക്കുന്നതല്ല, ജീവിതത്തില്‍ ഒരു തവണ മാത്രം ഉണ്ടാകുന്നതാണ്. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതക്ക് മാര്‍പാപ്പയുടെ സന്ദര്‍ശനം ഒരളവു വരെ പരിഹാരമാകുമെന്നുറപ്പ്. ജാതിമതഭേദമന്യേ അദ്ദേഹത്തിന്റെ സന്ദേശം കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുകയാണ്’, ആഫ്രിക്കയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ.ഹേര്‍വ് ഹ്യുബേര്‍ട്ട് പറഞ്ഞു.

You must be logged in to post a comment Login