ഫ്രാന്‍സിസ് പാപ്പ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തി: ഫാദര്‍ പുളിക്കന്‍

വത്തിക്കാന്‍: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് കോഴിക്കോട് സര്‍വ്വകലാശാലയിലെ ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫാദര്‍ പൗലോ അന്റോ പുളിക്കന്‍. വത്തിക്കാനിലെ ചരിത്ര, ശാസ്ത്ര പഠന വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരോട് സഭ പ്രത്യേകം പരിഗണന കാണിക്കണമെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിച്ചത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ കാണുന്നയാളാണ് ഫ്രാന്‍സിസ് പാപ്പ. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സഭയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്തത്.

പാവപ്പെട്ടവരുടെ കൗണ്‍സിലായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഫ്രാന്‍സിസ് പാപ്പയും പാവപ്പെട്ടവരുടെ പാപ്പയാണ്. സഭക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അതിന് മതത്തിന്റെയോ ജാതിയുടെയോ രാജ്യത്തിന്റെയോ അതിരുകളില്ലെന്നും ഫാദര്‍ പുളിക്കന്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login