ഫ്രാന്‍സിസ് പാപ്പ വിവേകമുള്ള മനുഷ്യന്‍: കര്‍ദ്ദിനാള്‍ ഷ്‌റിയറെര്‍

ഫ്രാന്‍സിസ് പാപ്പ വിവേകമുള്ള മനുഷ്യന്‍: കര്‍ദ്ദിനാള്‍ ഷ്‌റിയറെര്‍

സാവോ പോളോ: സഭക്കാവശ്യമുള്ള വിവേകമുള്ള മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പയെന്ന് ബ്രസീലിലെ സാവോ പോളോ ആര്‍ച്ച്ബിപ്പ് കര്‍ദ്ദിനാള്‍ ഒഡിലോ ഷ്‌റിയറര്‍. സുതാര്യതയും സത്യസന്ധതയും ഉള്ള വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദൈവത്തില്‍ നിന്നു വന്ന സത്യസന്ധനായ മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധാത്മാവിനാലാണ് അദ്ദേഹം നയിക്കപ്പെടുന്നത്. സഭക്കു വേണ്ടി, ഇന്നത്തെ കാലഘട്ടത്തിനാവശ്യമായ രീതിയില്‍ അദ്ദേഹം പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സഭയില്‍ ജനങ്ങളര്‍പ്പിച്ചിരുന്ന വിശ്വാസം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്. അദ്ദേഹം അതു ചെയ്യുന്നുണ്ട്. ഇക്കാലഘട്ടത്തില്‍ സഭക്ക് ഏറ്റവുമധികം ആവശ്യമുള്ള വിവേകമുള്ള മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പ’, കര്‍ദ്ദിനാള്‍ ഷ്‌റിയറെര്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ കോണ്‍ക്ലേവില്‍ മാര്‍പാപ്പയാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു കര്‍ദ്ദിനാള്‍ ഷ്‌റിയറെര്‍. ലാറ്റിന്‍ അമേരിക്കക്കാരനായ ഒരാള്‍ മാര്‍പാപ്പയാകണമെന്നായിരുന്നു കര്‍ദ്ദിനാള്‍മാര്‍ ആഗ്രഹിച്ചിരുന്നത്. ദാരിദ്ര്യം, അക്രമം, അഴിമതി, മനുഷ്യക്കടത്ത്, വികസനം, തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടേതിനു സമാനമായ നിലപാടുകളാണ് കര്‍ദ്ദിനാള്‍ ഷ്‌റിയറെറിനും ഉള്ളത്.

You must be logged in to post a comment Login