ഫ്രാന്‍സിസ് പാപ്പ സ്വന്തം കണ്ണുകള്‍ ദാനം ചെയ്യുമോ?

ഫ്രാന്‍സിസ് പാപ്പ സ്വന്തം കണ്ണുകള്‍ ദാനം ചെയ്യുമോ?

ബംഗ്ലൂരു: കരുണയുടെ വര്‍ഷത്തില്‍ സ്വന്തം കണ്ണുകള്‍ ദാനം ചെയ്യുമെന്ന വാഗ്ദാനം ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കണമെന്ന് ഒരു എന്‍ജിഒയുടെ സ്ഥാപകനും വൈദികനുമായ ഇന്ത്യയില്‍ നിന്നുള്ള ഫാ. ജോര്‍ജ്ജ് കണ്ണന്താനം കത്തിലൂടെ പാപ്പയോട് ആവശ്യപ്പെട്ടു.

“ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രവര്‍ത്തി ആയിരങ്ങള്‍ക്ക് പ്രചോദനമാകും.” പ്രൊജക്റ്റ് വിഷന്‍ എന്ന സംഘടനയുടെ സ്ഥാപകനും അധികാരിയുമായ ക്ലാരേഷ്യന്‍ വൈദികന്‍, ഫാ. ജോര്‍ജ്ജ് കണ്ണന്താനം പറഞ്ഞു. കണ്ണുകള്‍ ദാനം ചെയ്യുകയെന്നത് സുവിശേഷപരമായും ദൈവശാസ്ത്രപരമായും ശരിയായ, സാമൂഹിക പ്രാധാന്യമുള്ളൊരു പ്രവര്‍ത്തിയാണെന്ന് പലര്‍ക്കുമറിയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 10ന് ബംഗ്ലൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ന്യൂണ്‍ഷോ ആര്‍ച്ച്ബിഷപ്പ് സല്‍വാട്ടോരെ പെനാച്ചിയോയെ കണ്ടാണ് ഫാ. കണ്ണന്താനം കത്ത് കൈമാറിയത്.

You must be logged in to post a comment Login