ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയില്‍ അര്‍പ്പിച്ച ആദ്യ ദിവ്യബലിയില്‍ ജൂനിപ്പെറോ സെറേറ വിശുദ്ധനായി

ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയില്‍ അര്‍പ്പിച്ച ആദ്യ ദിവ്യബലിയില്‍ ജൂനിപ്പെറോ സെറേറ വിശുദ്ധനായി

ANSA872950_LancioGrandeവാഷിംങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയില്‍ അര്‍പ്പിച്ച ആദ്യ ദിവ്യബലിയ്ക്കിടയില്‍ ജൂനിപ്പെറോ സെറേറയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസിലിക്കയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്. സെറേറയുടെ ജീവചരിത്രം ചടങ്ങില്‍ വായിച്ചു. സകലവിശുദ്ധരുടെ ലുത്തീനിയായും ചൊല്ലി. പിന്നീട് വിശുദ്ധപദപ്രഖ്യാപനത്തിന്റെ രീതികളെക്കുറിച്ച് മാര്‍പാപ്പ വിവരിച്ചു. ശേഷം ജൂനിപ്പെറോ സെറേറയെ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചു.

ലാറ്റിന്‍, സ്്പാനീഷ്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍. തിരുവചന വായനയിലൊന്ന് പ്രാദേശിക അമേരിക്കന്‍ ഭാഷയിലായിരുന്നു. വിശ്വാസികളുടെ പ്രാര്‍ത്ഥന കൊറിയന്‍, വിയറ്റ്‌നാമീസ്, ഫിലിപ്പൈന്‍സ് ഭാഷകളില്‍ നടന്നു.

You must be logged in to post a comment Login