ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ആഫ്രിക്കയിലേക്ക്

pope prayingകരുണയുടെ മഹാസാഗരങ്ങളെ ഉള്ളിലൊതുക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാരുണ്യത്തിന്റെ പ്രവൃത്തികള്‍ തുടരുന്നു. ഭവനരഹിതന് വത്തിക്കാന്റെ മണ്ണില്‍ അന്ത്യവിശ്രമമൊരുക്കിയ, ടൂറിനിലെ തിരുക്കച്ച വണങ്ങാന്‍ 200 ദരിദ്രര്‍ക്ക് സാമ്പത്തികസഹായം നല്കിയ, വത്തിക്കാനില്‍ 150 ദരിദ്രര്‍ക്ക് സദ്യ നല്കിയ മാര്‍പാപ്പ ഇതാ, ഭവനരഹിതര്‍ക്കായി ഒരു അഭയകേന്ദ്രവും വത്തിക്കാന്റെ ചുമരുകള്‍ക്ക് അല്പമകലെയായി മാത്രം തുറക്കുന്നു. മുപ്പത് പേര്‍ക്ക് താമസമൊരുക്കാവുന്ന ഒരു ഭവനത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു.1980 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ഇതുപോലെ ഭവനരഹിതര്‍ക്കായി വത്തിക്കാന്‍ മതി ലുകള്‍ക്കുള്ളില്‍ തന്നെ അഭയകേന്ദ്രം തുറന്നിരുന്നു..

You must be logged in to post a comment Login