ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമന:സാക്ഷിയുടെ സൂക്ഷിപ്പുകാരന്‍: ബി.ജെ പി പ്രവര്‍ത്തകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണി

ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമന:സാക്ഷിയുടെ സൂക്ഷിപ്പുകാരന്‍: ബി.ജെ പി പ്രവര്‍ത്തകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണി

അസ്സീസി/ ന്യൂഡല്‍ഹി: മാനവികതയ്ക്ക് വിശ്വസാഹോദര്യത്തിന്റെ ധീരമായ കാഴ്ചപ്പാട് നല്കിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ എന്നതിനെക്കാള്‍ ലോകമനസ്സാക്ഷിയുടെ സൂക്ഷിപ്പുകാരനാണ് അദ്ദേഹമെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി. അസ്സീസിയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുത്ത ഹിന്ദുമതപ്രതിനിധിയാണ് മുംബൈ നിവാസിയും എഴുത്തുകാരനും ബി.ജെ. പി പ്രവര്‍ത്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണി.

സര്‍വ്വമതസംഗമത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ പങ്കെടുത്ത അനുഭവം വത്തിക്കാന്‍ റേഡിയോയുമായി പങ്കുവച്ചപ്പോഴാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ സകലര്‍ക്കും വേണ്ടിയുള്ളതാണ്, സകലലോകത്തിനും വേണ്ടിയുള്ളതാണ്. ഈ യുഗത്തിലെ പച്ചമനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പാപ്പയുടെ ഭാരതസന്ദര്‍ശനം ക്രൈസ്തവരുടെ മാത്രമല്ല ഭാരതീയരുടെ മുഴുവന്‍ സ്വപ്‌നമാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

ഭാരതത്തിന്റെ പ്രതിനിധിയായിട്ടാണ് കുല്‍ക്കര്‍ണി അസ്സീസിയിലെ സര്‍വ്വമതസമ്മേളനത്തില്‍ പങ്കെടുത്തത്.

You must be logged in to post a comment Login