ഫ്രാന്‍സിസ് മാര്‍പാപ്പ സിനിമയിലും, പക്ഷേ അഭിനേതാവല്ല

വത്തിക്കാന്‍: കുട്ടികളെ ലക്ഷ്യമാക്കിയുള്ള ആത്മീയസിനിമയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യക്ഷപ്പെട്ടേക്കും. പക്ഷേ അഭിനേതാവിന്റെ റോള്‍ ആയിരിക്കില്ല അദ്ദേഹത്തിന്റേത് എന്ന് വത്തിക്കാന്‍വൃന്തങ്ങള്‍ അറിയിച്ചു. റോം കേന്ദ്രമായുള്ള ആംബി കമ്പനിയാണ് നിര്‍മ്മാതാക്കള്‍. തങ്ങള്‍ക്ക് ചുറ്റിനുമുള്ള ലോകത്ത് ഈശോയെ അന്വേഷിക്കുന്ന കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായുള്ള ഫാമിലി അഡ്വഞ്ചര്‍ സ്റ്റോറിയാണ് സിനിമയുടേത്.

ചിത്രത്തിന്റെ അവസാനം എങ്ങനെ, എവിടെയാണ് ക്രിസ്തുവിനെ അന്വേഷിക്കേണ്ടത് എന്ന് കുട്ടികളോടുള്ള ഉപസംഹാരമായിട്ടായിരിക്കും മാര്‍പാപ്പയുടെ രംഗപ്രവേശം.

You must be logged in to post a comment Login