ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ പ്രേമയുടെ നന്ദി

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ പ്രേമയുടെ നന്ദി

കൊല്‍ക്കൊത്ത: കരുണയുടെ വര്‍ഷത്തില്‍ മദര്‍ തെരേസയെ കരുണയുടെ ഐക്കണായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തതില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ചു. മദര്‍ തെരേസയുടെ വിശുദ്ധപദപ്രഖ്യാപനം സുവിശേഷസന്ദേശങ്ങളും ദൈവത്തിന്റെ കരുണയും അറിയിക്കാനുള്ള സാധ്യതയാണ് പ്രദാനം ചെയ്തിരിക്കുന്നത്. ദൈവകരുണ എല്ലാവരിലും എത്തിച്ചേരുന്നുണ്ട്. പ്രത്യേകിച്ച് ദരിദ്രരിലും ഉപേക്ഷിക്കപ്പെട്ടവരിലും.  സിസ്റ്റര്‍ പറഞ്ഞു.

5,160 മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനനിരതരാണ്. 139 രാജ്യങ്ങളിലായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

You must be logged in to post a comment Login