ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം മെക്‌സിക്കോ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: 2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെക്‌സിക്കോ സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി. എന്നാല്‍ തിയതിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഗ്വാഡലൂപ്പെ മാതാവിന്റെ പള്ളിയിലും മാര്‍പാപ്പ പ്രാര്‍ത്ഥിക്കും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 26 വര്‍ഷം നീണ്ട പേപ്പല്‍ കാലത്ത് അഞ്ചു തവണ മെക്‌സിക്കോ സന്ദര്‍ശിച്ചി്ട്ടുണ്ട്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ല്‍ മക്‌സിക്കോയില്‍ എത്തിയിരുന്നു.

You must be logged in to post a comment Login