ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം രാജി വച്ചേക്കും?

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം രാജി വച്ചേക്കും?

1BWPopeവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം രാജിവച്ചേക്കുമെന്ന് രണ്ട് വ്യത്യസ്തമായ വിശ്വസനീയകേന്ദ്രങ്ങളില്‍ നിന്ന് സൂചന ലഭിച്ചതായി ഇന്‍ഫോവാര്‍സ്. കോം റിപ്പോര്‍ട്ട് ചെയ്തു. പാപ്പയുടെ അര്‍ജന്റീന സന്ദര്‍ശനത്തിന് പിന്നാലെയായിരിക്കും രാജിയെന്നുമാണ് വാര്‍ത്ത. അര്‍ജന്റീന സ്വാതന്ത്ര്യം നേടിയതിന്റെ രണ്ടാംശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് മാര്‍പാപ്പ ഇവിടം സന്ദര്‍ശിക്കുന്നത്. ഇതോട് അനുബന്ധിച്ച് ചിലി, ഉരാഗ്വെ എന്നീ രാജ്യങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്.

You must be logged in to post a comment Login