ഫ്രാന്‍സിസ് മാര്‍പാപ്പയും കൂരിയ അംഗങ്ങളും തപസുകാല ആധ്യാത്മിക സാധനയില്‍

ഫ്രാന്‍സിസ് മാര്‍പാപ്പയും കൂരിയ അംഗങ്ങളും തപസുകാല ആധ്യാത്മിക സാധനയില്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയും കൂരിയായിലെ അംഗങ്ങളും തപസുകാല ആധ്യാത്മിക സാധന ആരംഭിച്ചു. കാസാ ദെ ഡിവൈന്‍ മാസെട്രോ എന്ന അരീസ്യയിലെ ധ്യാനകേന്ദ്രത്തിലാണ് ഇവര്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്ക്കുന്നതാണ് ഈ ആധ്യാത്മികസാധന. റോമില്‍ നിന്ന് 25 മൈല്‍ അകലെയാണ് ധ്യാനകേന്ദ്രം.

സാധാരണയായി നോമ്പിലെ ആദ്യ ആഴ്ചകളിലാണ് ആധ്യാത്മികസാധനയില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍പാപ്പയുടെ മെക്‌സിക്കോ പര്യടനം പ്രമാണിച്ചാണ് ഈ ആഴ്ചയിലേക്ക് മാറ്റിയത്. പ്രാര്‍ത്ഥന, ധ്യാനം, ആരാധന എന്നിവ എല്ലാ ദിവസവും ഉണ്ടാകും.

പ്രമുഖ ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഫാ. ഏര്‍മെസ് റോണ്‍ച്ചിയാണ് ആധ്യാത്മികസാധന നയിക്കുന്നത്.

You must be logged in to post a comment Login