ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമനും വീണ്ടും ഒരുമിച്ച് ഒരു പൊതുവേദിയില്‍..

ഫ്രാന്‍സിസ് മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമനും വീണ്ടും ഒരുമിച്ച് ഒരു പൊതുവേദിയില്‍..

വത്തിക്കാന്‍ സിറ്റി: കരുണയുടെ ജൂബിലി പ്രഖ്യാപനവേളയില്‍ ഒരുമിച്ച് പങ്കെടുത്തതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയും എമരിറ്റസ് പോപ്പ് ബനഡിക്ട് പതിനാറാമനും ഇന്നലെ വീണ്ടും ഒരു ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തു. ബെനഡിക്ട് പതിനാറാമന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 65-ാംവാര്‍ഷികവേളയിലായിരുന്നു അത്. ഇന്നലെ വത്തിക്കാനില്‍ വച്ചായിരുന്നു ആഘോഷം.

വത്തിക്കാന്‍ കൊട്ടാരത്തിലെ ക്ലമന്റയിന്‍ ഹാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുപ്പതോളം കര്‍ദിനാള്‍മാരും മറ്റു നിരവധി വിശിഷ്ടാതിഥികളും കൂരിയാ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബനഡിക്ട് പതിനാറാമന് ആശംസകള്‍ അര്‍പ്പിച്ച മാര്‍പാപ്പ അദ്ദേഹത്തിന്റെ പ്രാര്‍ഥന തനിക്ക് ഏറെ ശക്തി പകരുന്നുണെ്ടന്ന് ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login