ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വി. ആഗ്നസിന്റെ രൂപം സമ്മാനിച്ച് ചെക്ക് തീര്‍ത്ഥാടകര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വി. ആഗ്നസിന്റെ രൂപം സമ്മാനിച്ച് ചെക്ക് തീര്‍ത്ഥാടകര്‍

വത്തിക്കാന്‍ സിറ്റി: പ്രേഗ് മുന്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മിലോസ്ലാവ് വ്‌ലിക്കിന്റെ നേതൃത്വത്തില്‍ വത്തിക്കാനിലെത്തിയ ദി നാഷണല്‍ ജൂബിലി പില്‍ഗ്രിംമ്‌സ് ഓഫ് ദ ചെക്ക് റിപ്പബ്ലിക്ക് അംഗങ്ങള്‍ പാപ്പയ്ക്ക് ബൊഹീമിയയിലെ വി. ആഗ്നസിന്റെ രൂപം സമ്മാനിച്ചു.

ഹൊറൈസിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 1.6 മീറ്റര്‍ പൊക്കവും, 300കിലോഗ്രാം തൂക്കവുമുള്ള മാതാവിന്റെ രൂപമാണ് പാപ്പയ്ക്ക് തീര്‍ത്ഥാടകര്‍ സമ്മാനിച്ചത്. സമ്മാനത്തിന് നന്ദി പറഞ്ഞ്, കരുണയുടെ പ്രവര്‍ത്തികള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി, അവിടുത്തെ സ്‌നേഹം എല്ലാവരിലും എത്തിക്കുവാന്‍ ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കുവാന്‍ ഇടയാക്കട്ടെ എന്ന് ജൂബിലി തീര്‍ത്ഥാടകരോട് പാപ്പ പറഞ്ഞു.

തനിക്കു വേണ്ടി പ്രാര്‍ത്ഥന യാചിച്ച്, എല്ലാവര്‍ക്കും പാപ്പയുടെ അനുഗ്രഹം നല്‍കിക്കൊണ്ട്, മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

You must be logged in to post a comment Login