ഫ്രാന്‍സിസ് വീണ്ടും ഞെട്ടിച്ചു!

വത്തിക്കാന്‍: വൃദ്ധരും അംഗവൈകല്യം ബാധിച്ചവരുമായവരുടെ ഇടയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ നടത്തിയ സന്ദര്‍ശനം പതിവുപോലെ മറ്റൊരു സര്‍പ്രൈസ് വിസിറ്റായിരുന്നു. കരുണയുടെ വിശുദ്ധ വര്‍ഷത്തില്‍ മാര്‍പാപ്പ നടത്തിയ ഈ സന്ദര്‍ശനം അന്തേവാസികളെ സന്തുഷ്ടരാക്കി. ആര്‍ച്ച് ബിഷപ് റിനോ ഫിസിഷെല്ലായും പാപ്പയ്‌ക്കൊപ്പമുണ്ടായിരുന്നു. വൃദ്ധര്‍ക്ക് സഭയിലും സമൂഹത്തിലുമുള്ള പ്രാധാന്യത്തെക്കുറിച്ച് ഈ സന്ദര്‍ശനത്തിലും പാപ്പ ആവര്‍ത്തിച്ചു പറഞ്ഞു.

You must be logged in to post a comment Login