ബംഗളൂരുവിലെ അടച്ചു പൂട്ടിയ ദേവാലയം തുറന്നു; ദേവാലയത്തിനിനി പുതിയ വൈദികനും

ബംഗളൂരുവിലെ അടച്ചു പൂട്ടിയ ദേവാലയം തുറന്നു; ദേവാലയത്തിനിനി പുതിയ വൈദികനും

ബംഗളൂരു: ഇടവകാംഗങ്ങളും അതിരൂപതയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അഞ്ചുമാസം മുന്‍പ് അടച്ചു പൂട്ടിയ കത്തോലിക്ക ദേവാലയം തുറന്ന് ആര്‍ച്ച്ബിഷപ്പ് പുതിയ വൈദികനെ നിയോഗിച്ചു. ദേവാലയം ഇടവകാംഗങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ കോടതി അനുവദിച്ച സമയപരിധി തീരുന്നതിന്റെ അവസാന ദിനത്തിനു തൊട്ടുമുന്‍പാണ് കാര്യങ്ങള്‍ക്ക് തീരുമാനമായത്.

സെപ്റ്റംബര്‍ 28നാണ് അതിരൂപതയുടെ സാമ്പത്തിക ഭരണാധികാരിയായ ഫാ. മാര്‍ട്ടിന്‍ കുമാറിനെ ആര്‍ച്ച്ബിഷപ്പ് ബെര്‍ണാര്‍ഡ് മൊറാസ് സെന്റ് പോള്‍ ദ ഹെര്‍മിത്ത് ദേവാലയത്തിന്റെ താത്കാലിക വികാരിയായി നിയമിച്ചത്.

സെപ്റ്റംബര്‍ 26ന് ദേവാലയം ഇടവകാംഗങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും, സെപ്റ്റംബര്‍ 29നു മുന്‍പായി പുതിയ വികാരിയെ നിയമിക്കണമെന്നും സെപ്റ്റംബര്‍ 20ന് കര്‍ണ്ണാടക ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. മരിച്ചു പോയ വൈദികന്റെ രൂപം ഇടവകദേവാലയത്തില്‍ സ്ഥാപിക്കരുതെന്ന ആര്‍ച്ച്ബിഷപ്പിന്റെ വാക്കുകളെ മറികടന്ന് ഇടവകാംഗങ്ങള്‍ പ്രതിമ സ്ഥാപിച്ചതിന്റെ പേരിലാണ് ഏപ്രില്‍ 21ന് ദേവാലയം അടച്ചുപൂട്ടാന്‍ ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപിച്ചത്.

You must be logged in to post a comment Login