ബംഗളൂര് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇനി കൊങ്കിണി ഭാഷയില്‍ കുര്‍ബാന

ബംഗളൂര് അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇനി കൊങ്കിണി ഭാഷയില്‍ കുര്‍ബാന

ബംഗളൂര്: ബംഗളൂര് അതിരൂപതയിലെ എല്ലാ കത്തോലിക്കാ ഇടവകകളിലും കൊങ്കിണി ഭാഷയില്‍ വിശുദ്ധ ബലി അര്‍പ്പിക്കാന്‍ നിര്‍ദ്ദേശം കൊടുക്കണമെന്ന് അതിരൂപതാധ്യക്ഷനോട് ബംഗളൂര് കോടതിയുടെ ഉത്തരവ്. അതിരൂപതയില്‍ മൂന്നു ദശാബ്ദകാലത്തോളം നിലനിന്നുപോന്നിരുന്ന ഭാഷയെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് ഇതോടെ പുതിയ മുഖം കൈവരും. ബംഗളൂപ് അഡീഷനല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോര്‍ട്ടാണ് ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസിനോട് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്.

ഫെഡറേഷന്‍ ഓഫ് കൊങ്കിണി കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോള്‍ഫി ഡിക്കൂഞ്ഞയും ജനറല്‍സെക്രട്ടറി അരുണ്‍ ഫെര്‍നാണ്ടസും ചേര്‍ന്ന് 2014 ല്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് വിധി വന്നിരിക്കുന്നത്. എട്ടുലക്ഷം കത്തോലിക്കരാണ് അതിരൂപതയിലുള്ളതെന്നും അതില്‍ 33 ശതമാനവും സംസാരിക്കുന്നത് കൊങ്കിണിയാണെന്നുമായിരുന്നു പരാതി. എന്നിട്ടും അവര്‍ക്ക് മാതൃഭാഷയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുന്നില്ല. നഗരങ്ങളിലെ ഇടവകദേവാലയങ്ങളില്‍ ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. പരാതിയില്‍ പറയുന്നു.

ചിക്കമഗ്ലൂര്‍, മൈസൂര്‍, ഷിമോഗ എന്നീ കൊങ്കിണി പ്രാതിനിധ്യം കൂടുതലുള്ള രൂപതകളെയും കോടതിവിധി ബാധിക്കുമെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

You must be logged in to post a comment Login