ബംഗാളില്‍ കന്യാസ്ത്രി പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

ബംഗാളില്‍ കന്യാസ്ത്രി പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

nun-rapeപശ്ചിമബംഗാളില്‍ 74-കാരിയായ കന്യാസ്ത്രിയെ മാനഭംഗപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. 28-കാരനായ ബംഗ്ലാദേശ് സ്വദേശി നസ്‌റുള്‍ എന്നയാളാണ് കല്‍ക്കത്തയിലേക്കു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സീല്‍ദാ റയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് പിടിയിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശങ്ങളിലെവിടെയോ ഇയാള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു എന്നാണ് പോലീസിനു ലഭിച്ച വിവരം.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്തെയാകമാനം നടുക്കിയ സംഭവം നടന്നത്. കോണ്‍വെന്റ് സ്‌കൂളിലേക്ക് അതിക്രമിച്ചുകയറിയ അക്രമികള്‍ അവിടെയുണ്ടായിരുന്ന കന്യാസ്ത്രിയെ മുറിയില്‍ പൂട്ടിയിട്ട് മാനഭംഗപ്പെടുത്തിയതിനു ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതത്വത്തില്‍ രാജ്യത്താകമാനം പ്രതിഷേധപ്രകടനങ്ങളും നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്രമണത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. 8 പേരാണ് ആക്രമണം നടത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ഇതില്‍ 2 പേരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്..

You must be logged in to post a comment Login