ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, സഹായവുമായി കാരിത്താസ്

ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, സഹായവുമായി കാരിത്താസ്

ധാക്ക: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ ഭാവിസ്വപ്‌നങ്ങള്‍ ഒലിച്ചുപോയ ധാക്കയിലെ നൂറോളം ഗ്രാമങ്ങള്‍ക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ് രംഗത്ത്.

നൂറു കണക്കിന് കര്‍ഷകരുടെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയത്. അമ്പതിനായിരത്തോളം ഹെക്ടര്‍ നെല്‍പ്പാടങ്ങളാണ് നശിച്ചത്. വിളവെടുപ്പിന് സമയമായപ്പോഴായിരുന്നു വെള്ളപ്പൊക്കം. അടിയന്തിരസഹായമെത്തിക്കാനാണ് കാരിത്താസിന്റെ നീക്കം.

You must be logged in to post a comment Login