ബംഗ്ലാദേശില്‍ പുതിയ രൂപത, പുതിയ മെത്രാന്‍

ബാരിസല്‍: ബംഗ്ലാദേശിലെ ബാരിസലില്‍ പുതിയ രൂപത അനുവദിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കി. ചിറ്റഗോഗ് രൂപത വിഭജിച്ചാണ് പുതിയ രൂപത നിലവില്‍ വരുന്നത്. ചിറ്റഗോഗ് രൂപതയുടെ സഹായ മെത്രാനായ മോണ്‍. സുബോര്‍ട്ടോ ലോറന്‍സ് ഹൗലാഡര്‍ സിഎസ് സിയാണ് പ്രഥമ മെത്രാന്‍.

ബാരിസലില്‍ 1965 സെപ്തംബര്‍ 11 ന് ആണ് നിയുക്തമെത്രാന്റെ ജനനം. 1987 ല്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഹോളി ക്രോസില്‍ ചേര്‍ന്നു. 1994 ഡിസംബര്‍ 31ന് വൈദികനായി. 2009 ലാണ് ചിറ്റഗോഗിന്റെസഹായ മെത്രാനും അഫുഫെനിയായുടെ ടെറ്റുലര്‍ ബിഷപ്പായും അദ്ദേഹം നിയമിതനായത്.

15,183,927 ആണ് ബാരിസല്ലിലെ ജനസംഖ്യ. ഇതില്‍ 29,685 പേര്‍ കത്തോലിക്കാണ്. 19 വൈദികരും 29 കന്യാസ്ത്രീകളും നാല് അല്മായ സഹോദരന്മാരും ഇവിടെ സേവനം ചെയ്യുന്നു.

You must be logged in to post a comment Login