ബഗ്‌ദോഗ്രയ്ക്ക് പുതിയ മെത്രാന്‍

ബഗ്‌ദോഗ്രയ്ക്ക് പുതിയ മെത്രാന്‍

new bishopജാല്‍പൈഗുരി രൂപതയില്‍ പെട്ട ഫാ. വിന്‍സെന്റ് അയിന്തിനെ ബഗ്‌ദേഗ്രയുടെ പുതിയ മെത്രനാക്കി നിയമിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ ഉത്തരവിറക്കി.

പശ്ചിമ ബംഗാളിലെ കല്‍ചീനിയില്‍ 1955 ജനുവരി 30 ന് ജനിച്ച ഫാ. വിന്‍സെന്റ് 1984 ഏപ്രില്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചു. കൊല്‍ക്കത്തയിലെ മോണിംഗ് സ്റ്റാര്‍ സെമിനാരിയില്‍ വൈദിക പഠനം നിര്‍വഹിച്ച ഫാ. വിന്‍സെന്റ് മാംഗളൂര്‍ സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ ദൈവശാസ്ത്രപഠനം നടത്തി. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദവും ഇക്കണോമിക്‌സില്‍ ബിരദവും തത്വശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

നിയുക്ത ബിഷപ്പ് മോണിംഗ് സ്റ്റാര്‍ കോളേജ് പ്രിന്‍സിപ്പാള്‍, അതിരൂപത കണ്‍സള്‍ട്ടര്‍, ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്..

You must be logged in to post a comment Login